പെരുമ്പാവൂർ
ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു വാഴക്കുളം, വേങ്ങൂർ ബ്ലോക്ക് കമ്മിറ്റികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലയിടംതുരുത്ത്, വേങ്ങൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്ക് മാർച്ചും ധർണയും നടത്തി. ശൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ ഇൻസെന്റീവും അനുവദിക്കുക, ഉത്സവബത്ത 5000 രൂപയും ഹോണറേറിയം 15,000 രൂപയുമാക്കുക, പെൻഷൻ പ്രായം 65 വയസ്സാക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷവും പെൻഷൻ 5000 രൂപയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
മലയിടംതുരുത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലൈല ഗഫൂർ അധ്യക്ഷയായി. സെക്രട്ടറി നബീസ അബൂബക്കർ, കെ ജി ഗീത, ഷെമി സാജു , ഐഷാബീവി എന്നിവർ സംസാരിച്ചു.
വേങ്ങൂർ ബ്ലോക്കിൽ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിസിലി പോൾ അധ്യക്ഷയായി. പി എസ് സുബ്രഹ്മണ്യൻ, ജോർജ് ജോയി, കെ എസ് ശശികല എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..