22 December Sunday

ലേലത്തറയിൽ ആട്ടിൻകുട്ടിക്കായി ബെന്യാമിനും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


കളമശേരി
കളമശേരി കാർഷികോത്സവത്തിന്റെ ലേലത്തറയിൽ ആട്ടിൻകുട്ടിയെ ലേലം വിളിക്കാൻ ആടുജീവിതമെഴുതിയ ബെന്യാമിനും. വാശിയേറിയ ലേലത്തിൽ മന്ത്രി പി രാജീവും പങ്കെടുത്തു. കാർഷികോത്സവ വേദിയിൽ സാഹിത്യചർച്ചയ്‌ക്കെത്തിയതായിരുന്നു ബെന്യാമിൻ. നഗരസഭാ മുൻ കൗൺസിലർ എ ടി സി കുഞ്ഞുമോൻ സംഭാവന നൽകിയ ആട്ടിൻകുട്ടിയെ 13,800 രൂപയ്‌ക്ക്‌ കളമശേരി സ്വദേശി നാദിർഷയാണ്‌ ലേലത്തിലെടുത്തത്‌. നാദിർഷ ആടിനെ കാർഷികോത്സവത്തിന് സംഭാവനചെയ്തു. ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ മന്ത്രി രാജീവിന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top