17 September Tuesday

ഓണായി കുടുംബശ്രീയും ; ജില്ലയിൽ 205 ഓണച്ചന്തകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


കൊച്ചി
ഓണാഘോഷത്തിന്‌ ന്യായവിലയ്ക്ക് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകൾക്ക്‌ തുടക്കം. 102 സിഡിഎസുകളിൽ രണ്ടുവീതം ഓണച്ചന്തകളും ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ജില്ലാ വിപണനമേളയും ഉൾപ്പെടെ 205 കുടുംബശ്രീ ഓണം മേളകളാണ്‌ ജില്ലയിലുള്ളത്‌. കാക്കനാട്‌ സിവിൽ സ്‌റ്റേഷനിൽ ആരംഭിച്ച ജില്ലാമേള കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോ–-ഓർഡിനേറ്റർ ടി എം റജീന, അസിസ്റ്റന്റ്‌ ജില്ലാ കോ–-ഓർഡിറ്റർ അമ്പിളി തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

ഓരോ അയൽക്കൂട്ടത്തിൽനിന്നും കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും കുടുംബശ്രീ ഓണച്ചന്തയിലുണ്ടാകും. ‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങൾ എല്ലായിടത്തും ഒരുക്കിയുണ്ട്‌. വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും വാങ്ങാം. വനിതാ കർഷകരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങളും മേളയിലുണ്ട്. ജില്ലാ വിപണന മേളയിൽ ഫ്രഷ്‌ ബൈറ്റ്‌സ്‌, സ്‌ക്വാഷ്‌, അച്ചാർ തുടങ്ങിയവയടങ്ങിയ 550 രൂപയുടെ കിറ്റ്‌ ലഭ്യമാണ്‌.
പായസം മേളയും ഓണച്ചന്തകൾക്കൊപ്പം നടക്കുന്നുണ്ട്‌. കുടുംബശ്രീ നേതൃത്വത്തിൽ കൃഷിചെയ്ത ചെണ്ടുമല്ലി, മുല്ല തുടങ്ങിയ പൂക്കളും ഓണച്ചന്തകളിൽനിന്ന്‌ വാങ്ങാം. ചന്തകൾ 15ന്‌ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top