22 December Sunday

ഉപജില്ലാ ശാസ്ത്രോത്സവം ; കൂത്താട്ടുകുളം ഗവ. യുപി സ്കൂളിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവം എൽപി, യുപി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ കിരീടം നേടി. എസ്‌പി എൽപി മുത്തോലപുരം, എൽഎഫ്എച്ച്എസ് വടകര സ്കൂളുകൾ രണ്ടാമതെത്തി. എച്ച്എസ് വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ്‌ ജീസസ്, ഇലഞ്ഞി സെന്റ്‌ പീറ്റേഴ്സ് സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

എച്ച്എസ്എസ് വിഭാഗത്തിൽ വടകര സെന്റ്‌ ജോൺസിനാണ് ഒന്നാംസ്ഥാനം, പാലക്കുഴ ഗവ. മോഡൽ സ്കൂൾ രണ്ടാമതെത്തി. സോഷ്യൽ സയൻസ് മേളയിൽ എൽപി, യുപി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഗവ. യുപി ഒന്നാമതെത്തി. ഗവ. എൽപി ആലപുരം, സെന്റ്‌ പോൾസ് മുത്തോലപുരം സ്കൂളുകൾക്കാണ് രണ്ടാംസ്ഥാനം. എച്ച്എസ് വിഭാഗത്തിൽ വടകര എൽഎഫ് ഒന്നാംസ്ഥാനവും തിരുമാറാടി ഗവ. സ്കൂൾ രണ്ടാംസ്ഥാനവും നേടി. എച്ച്എസ്എസ് വിഭാഗത്തിൽ വടകര സെന്റ്‌ ജോൺസ്, മാറാടി ഗവ. വിഎച്ച്എസ് സ്കൂളുകൾക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.

ഗണിതശാസ്ത്ര മേളയിൽ എൽപി വിഭാഗത്തിൽ ഇലഞ്ഞി എസ്‌പി എൽപി ഒന്നാമതെത്തി. വടകര എൽഎഫ് എൽപിക്കാണ് രണ്ടാംസ്ഥാനം. യുപി വിഭാഗത്തിൽ വടകര എൽഎഫ് എൽപി, കൂത്താട്ടുകുളം ഗവ. യുപി സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനം നേടി. എച്ച്എസ് വിഭാഗത്തിൽ ഇലഞ്ഞി സെന്റ്‌ പീറ്റേഴ്സ് ഒന്നാംസ്ഥാനവും വടകര എൽഎഫ് രണ്ടാംസ്ഥാനവും നേടി. എച്ച്എസ്എസ് വിഭാഗത്തിൽ പാലക്കുഴ ഗവ. മോഡൽ സ്കൂൾ ഒന്നാമതെത്തി, വടകര സെന്റ്‌ ജോൺസിനാണ്‌ രണ്ടാംസ്ഥാനം.
ഐടി മേളയിൽ യുപി വിഭാഗത്തിൽ സൗത്ത് മാറാടി ഗവ. യുപിക്കാണ് ഒന്നാംസ്ഥാനം. ഇലഞ്ഞി സെന്റ്‌ പീറ്റേഴ്സ് രണ്ടാമതെത്തി. എച്ച്എസ് വിഭാഗത്തിൽ വടകര എൽഎഫ്, ഇലഞ്ഞി സെന്റ്‌ പീറ്റേഴ്സ് സ്കുളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എച്ച്എസ്എസ് വിഭാഗത്തിൽ വടകര സെന്റ്‌ ജോൺസ് ഒന്നാമതെത്തി. പാലക്കുഴ ഗവ. മോഡൽ സ്കൂളിനാണ് രണ്ടാംസ്ഥാനം.

കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മരിയ ഗൊരേത്തി മേളകൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി ആർ സന്ധ്യ അധ്യക്ഷയായി. എഇഒ ബോബി ജോർജ്, ടി വി മായ, മനോജ് കരുണാകരൻ, ഹണി റെജി, എം കെ ഹരികുമാർ എന്നിവർ സംസാരിച്ചു. സമാപനയോഗത്തിൽ കൺവീനർ അഭിലാഷ് പത്തിൽ ട്രോഫികൾ വിതരണം ചെയ്തു. സിന്ധു ബേബി, ബിൻസി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top