23 December Monday

ചങ്ങമ്പുഴയുടെ ജന്മവാർഷികാഘോഷത്തിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


കൊച്ചി
ചങ്ങമ്പുഴയുടെ 114–--ാംജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധമത്സരത്തിൽ ഒന്നാംസമ്മാനം നേടിയ ആലുവ യുസി കോളേജിലെ മലയാളവിഭാഗം ഗവേഷക വിദ്യർഥി ജിൻസ് മോൻ ജയിംസിന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ പുരസ്കാരം സമ്മാനിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഡോ. എസ് ഹരികുമാർ അധ്യക്ഷനായി. രാവിലെ ചങ്ങമ്പുഴയുടെ സ്‌മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ പങ്കെടുത്തു. തടർന്ന് നടന്ന കവിസമ്മേളനം രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ടിടിഐ ട്രെയിനിങ് സ്കൂളിലെ വിദ്യാർഥികൾ രമണൻ കവിതയുടെ രംഗാവിഷ്കാരം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top