22 November Friday

എച്ച്എംടി കവല ട്രാഫിക് പരിഷ്കാരം ; കുസാറ്റ് സിഗ്നലിലെ
യു ടേൺ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

എച്ച്എംടി കവലയിലെ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി മെട്രോ പില്ലർ 293നും 294നും ഇടയിൽ ഒരുക്കിയ യു ടേൺ സൗകര്യം


കളമശേരി
എച്ച്എംടി കവലിയിലെ ട്രാഫിക്‌ പരിഷ്കാരത്തോടനുബന്ധിച്ച് കുസാറ്റ് കവലയിലെ സിഗ്നൽ ട്രാഫിക് അവസാനിപ്പിക്കാൻ യു ടേണുകൾ ഒരുങ്ങുന്നു. പുതിയ പരിഷ്കാരം വിജയിച്ചതോടെ ആലുവ, എച്ച്എംടി ഭാഗങ്ങളിൽനിന്ന് കുസാറ്റ് കവലയിലേക്ക് ഒഴുകിയെത്തുന്ന വാഹനങ്ങൾ കുസാറ്റ് സിഗ്നലിൽ വാഹനസാന്ദ്രത കൂട്ടുകയും കുസാറ്റ് റോഡ്, സൗത്ത് കളമശേരി റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്‌തിരുന്നു. തുടർന്ന് സൗത്ത് കളമശേരിയിൽനിന്ന് എറണാകുളം, കുസാറ്റ് ഭാഗങ്ങളിലേക്ക് പോകാൻ കുസാറ്റ് സിഗ്നൽ കവലയിലെത്തുന്ന വാഹനങ്ങൾക്ക് ബിസ്മി ഹൈപ്പർ മാർക്കറ്റിനുസമീപം മെട്രോ പില്ലർ നമ്പർ 293നും  294നും ഇടയിലായാണ് യു ടേൺ സൗകര്യമൊരുക്കിയത്.

കുസാറ്റ് റോഡിൽനിന്ന് ആലുവ, സൗത്ത് കളമശേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ജിഞ്ചർ ഹോട്ടലി സമീപം മെട്രോ പില്ലർ നമ്പർ 311 നും 312നും ഇടയിലായാണ് തിരിയേണ്ടത്‌. പില്ലറുകൾക്കിടയിലെ മീഡിയൻ പൊളിച്ചുനീക്കി കട്ട വിരിക്കൽ വ്യാഴം രാത്രിയോടെ പൂർത്തിയായി. ഇടപ്പള്ളി ടോളിലെ നിലവിലെ യു ടേൺ, പില്ലർ നമ്പർ 380നും 381നും ഇടയിലേക്ക് മാറ്റും.

ആര്യാസ് കവലയിൽനിന്ന് എൻഎഡി റോഡുവരെയുള്ള ഭാഗത്ത് റാമ്പ് രൂപത്തിൽ നടപ്പാതയും നിർമിക്കും. ഇതോടെ ആര്യാസ് കവല, ടിവിഎസ് കവല, കുസാറ്റ് കവല സിഗ്നലുകൾ ഇല്ലാതാകുകയും തടസ്സമില്ലാത്ത ഗതാഗതം സാധ്യമാകുകയും ചെയ്യും.പരിഷ്കാരം ആരംഭിച്ച്‌ എട്ട് ദിവസം പിന്നിടുമ്പോൾ വ്യാപാരികളും ഡ്രൈവർമാരും വിദ്യാർഥികളും നാട്ടുകാരും ഉദ്യോഗസ്ഥർക്ക് പിന്തുണയും പ്രോത്സാഹനവുമായി രംഗത്തുണ്ട്. നേരത്തേ ആര്യാസ് കവല, എച്ച്എംടി ജങ്ഷൻ, ടിവിഎസ് കവല, പ്രീമിയർ കവല എന്നിവിടങ്ങളിലുണ്ടായിരുന്ന ഗതാഗതക്കുരുക്കും കാത്തിരിപ്പും അവസാനിച്ചു.  വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിലാണ്‌ എച്ച്‌എംടി കവലയിലെ ട്രാഫിക്‌ കുരുക്ക്‌ അഴിക്കാൻ പദ്ധതി തയ്യാറാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top