വൈപ്പിൻ
ജനപക്ഷ സേവനങ്ങളുടെ പുരസ്കാര തുടർച്ചയിൽ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലയിൽ ഒന്നാംസ്ഥാനത്തോടെ കായകൽപ്പ് പുരസ്കാരവും. നൂറിൽ 97.5 മാർക്കോടെയാണ് ഒന്നാമതെത്തിയത്. കായകൽപ്പ് പുരസ്കാരങ്ങളിൽ ഒന്നാംസ്ഥാനത്ത് എത്തുന്നത് ആദ്യമാണ്. അവാർഡ് തുകയായി രണ്ട് ലക്ഷം രൂപ ലഭിക്കും.
ദേശീയ ഗുണനിലവാര പരിശോധനയായ എൻക്യുഎഎസിലേക്ക് തീരദേശ മേഖലയിൽനിന്ന് തെരഞ്ഞെടുത്ത ആദ്യ സ്ഥാപനവും മുനമ്പം കുടുംബാരോഗ്യകേന്ദ്രമാണ്. മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ ബി ഷിനിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും ആശുപത്രി മാനേജ്മെന്റും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ഇടപെടലുകളാണ് നേട്ടങ്ങൾക്ക് അരങ്ങൊരുക്കിയത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെയും പള്ളിപ്പുറം പഞ്ചായത്തിന്റെയും സഹകരണവും അവാർഡിന് നിദാനമായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി മുനമ്പം ഉയർത്തപ്പെട്ട സന്തോഷങ്ങൾക്കിടയിലാണ് പുതിയ പുരസ്കാര വാർത്ത എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..