23 December Monday

ഡിജിറ്റൽ സാക്ഷരത കൈവരിച്ച്‌ 
വടക്കേക്കര പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


വടക്കേക്കര
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേടിയ പഞ്ചായത്തായി വടക്കേക്കരയെ പ്രഖ്യാപിച്ചു. പഞ്ചായത്ത്‌ നേതൃത്വത്തിൽ 20 വാർഡുകളിലും സർ‌വേ നടത്തി കണ്ടെത്തിയ പഠിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകിയിരുന്നു. തുടർന്ന് നടത്തിയ മൂല്യനിർണയത്തെ തുടർന്നാണ് അപൂർവനേട്ടം കൈവരിച്ചത്.

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം പ്രസിഡന്റ്‌ രശ്മി അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ വി എസ് സന്തോഷ്, മിനി വർഗീസ്, ലൈജു ജോസഫ്, പി എം ആന്റണി, ശ്രീദേവി സനോജ്, പി ബിനി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top