23 December Monday

ഈസ്റ്റ്‌ ബംഗാളിനുവേണ്ടി
 ബൂട്ടണിയാന്‍ ഫാരിസ് അലി

ജോഷി അറയ്ക്കൽUpdated: Saturday Oct 12, 2024


കോതമംഗലം
ഫുട്ബോളില്‍ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽനിന്ന് ഒരു താരംകൂടി കൊൽക്കത്തയിലേക്ക്. കോളേജിലെ ഒന്നാംവർഷ ബികോം ബിരുദവിദ്യാർഥി വി എസ് ഫാരിസ് അലിയാണ് ഈസ്റ്റ് ബംഗാൾ എഫ്സിയുമായി കരാർ ഒപ്പുവച്ചത്. അഞ്ചുവർഷമായി കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയില്‍ കളിക്കുകയാണ് ഫാരിസ് അലി. പ്രൊഫ. ഹാരി ബെന്നിയാണ് പരിശീലകന്‍.

സംസ്ഥാന ഫുട്ബോൾ യൂത്ത് ചാമ്പ്യൻഷിപ്, ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പുകള്‍, സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ് എന്നിവയില്‍ മികച്ച പ്രകടനം ഫാരിസ് കാഴ്ചവച്ചിരുന്നു. അടിവാട് വിളക്കത്ത് സലീമിന്റെയും ഐഷയുടെയും മകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top