തൃക്കാക്കര
യുവഗായകൻ അഖിലിന്റെ ജീവൻ രക്ഷിക്കാൻ കാക്കനാട് തെങ്ങോട് മാർത്തോമ്മ സ്കൂൾ വിദ്യാർഥികൾ രണ്ടരലക്ഷം രൂപ സമാഹരിച്ചു. "പി വി അഖിൽ ചികിത്സാസഹായ സമിതി'യിലേക്ക് തുക കൈമാറി. തെങ്ങോട് പള്ളത്തു ഞാലിൽ വീട്ടിൽ അഖിലിന്റെ ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഇവ മാറ്റിവയ്‌ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. നിർധന കുടുംബാംഗമായ അഖിലിന്റെ ചികിത്സയ്‌ക്ക് 50 ലക്ഷം രൂപ കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ സഹായസമിതിക്ക് രൂപംനൽകി. തുടര്‍ന്ന്, അഖിലിന്റെ അവസ്ഥയറിഞ്ഞ മാർത്തോമ്മ സ്കൂളിലെ എൽകെജി മുതൽ പന്ത്രണ്ടാംക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ ധനസമാഹരണത്തിനിറങ്ങി. ഒരാഴ്ചകൊണ്ടാണ് രണ്ടരലക്ഷം രൂപ സമാഹരിച്ചത്. തുകയുടെ ചെക്ക്, മാർത്തോമ്മ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് റവ. കെ ജി ജോസഫ്, പ്രിൻസിപ്പൽ ഷീല സേത്ത് എന്നിവർ ചികിത്സാസഹായ സമിതി ഭാരവാഹികൾക്ക് കൈമാറി. നഗരസഭാ അധ്യക്ഷ രാധാമണിപിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരംസമിതി അധ്യക്ഷ സ്മിത സണ്ണി, കൗൺസിലർമാരായ സുനി കൈലാസൻ, അനിത ജയചന്ദ്രൻ, ചികിത്സാസഹായ സമിതി ഭാരവാഹി ടി എ സുഗതൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..