22 December Sunday

കാറി​ന്റെ ഡിക്കി തുറന്ന് റീല്‍സ് ഷൂട്ട്, ലൈസന്‍സില്ലാതെ വാഹനം ഓടിച്ചു: രണ്ടുപേര്‍ക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


തൃക്കാക്കര
ഡ്രൈവിങ് ട്രെസ്റ്റ് ഗ്രൗണ്ടിനുസമീപം ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ച രണ്ടുപേർക്കെതിരെ നടപടിയെടുത്ത് എംവിഐ. കാറി​ന്റെ ഡിക്കിയിൽ ഇരുന്ന് ആഡംബര കാറി​ന്റെ വീഡിയോ ഷൂട്ട്‌ ചെയ്തവർക്കെതിരെയും ലേണേഴ്‌സ് ലൈസൻസ് എടുക്കാത്തയാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയതിനുമാണ് നടപടി. ഷൂട്ട് ചെയ്യാൻ ഡിക്കി തുറന്ന് കാര്‍ ഓടിച്ച വാഴക്കുളം സ്വദേശി ശ്രീജേഷി​ന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്ത‌ത്‌. 4000 രൂപ പിഴയും ചുമത്തി.
ആഡംബര കാർ വിൽക്കുന്നതിന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണ് റീൽസ് ഷൂട്ട്‌ ചെയ്തത്. സീപോർട്ട് എയർപോർട്ട് റോഡിനോടുചേർന്ന് ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിനുസമീപമായിരുന്നു ഷൂട്ടിങ്. ഡിക്കിയില്‍ ഇരുന്ന് ഒരു യുവാവ് പിന്നിലെ കാറി​ന്റെ വീഡിയോ പകര്‍ത്തുന്നത് ഡ്രൈവിങ് ടെസ്‌റ്റിനെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട‌ർ വി ഐ അസിം കണ്ടു. ഇവരുടെ ദൃശ്യം തെളിവിനായി മൊബൈലില്‍ പകര്‍ത്തി.

ഇതിനിടെ ദൂരെ രണ്ടുപേര്‍ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവരെ പരിശോധിച്ചപ്പോൾ ലൈസൻസ് ഇല്ലാത്ത വിദ്യാർഥിയാണ് ബൈക്ക് ഓടിക്കുന്നതെന്ന് വ്യക്‌തമായി. പിന്നിലിരുന്ന വിദ്യാർഥിക്ക് ലൈസൻസ് ഉണ്ടായിരുന്നു. വാഹനം ഓടിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്നാണ് ലൈസന്‍സുള്ള വിദ്യാർഥി പറഞ്ഞത്. ലേണേഴ്‌സ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച കോളേജ് വിദ്യാർഥി രാഹുലിന് 10,000 രൂപ പിഴ ചുമത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top