പെരുമ്പാവൂർ
കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് പെരുമ്പാവൂർ ഔട്ട്‌ലെറ്റ് സ്ഥാപിച്ചു. ഓൾഡ് മൂവാറ്റുപുഴ റോഡിന് അഭിമുഖമായി കെഎസ്ആർടിസി വളപ്പിൽ സ്ഥാപിച്ച പുതിയ ഔട്ട്‌ലെറ്റ് വെള്ളി വൈകിട്ട് 4.30ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.
വർക്‌ഷോപ്പിനോടുചേർന്ന് കാടുപിടിച്ചുകിടന്ന സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഔട്ട്‌ലെറ്റ് നിർമിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച് പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനായി ആരംഭിക്കുന്ന ഔട്ട്‌ലെറ്റിൽ ഭാവിയിൽ സിഎൻജി, എൽഎൻജി എന്നിവയും ഇവി ഫാസ്റ്റ് ചാർജിങ് സംവിധാനവും ഏർപ്പെടുത്തും. കേന്ദ്ര പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളുമായി ചേർന്ന് 75 ചില്ലറ വിൽപ്പനശാലകളാണ് കെഎസ്‌ആർടിസി വിഭാവനം ചെയ്തിരിക്കുന്നത്. 14 എണ്ണം പ്രവർത്തനം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..