വൈപ്പിൻ
മത്സ്യഫെഡിന്റെ മാലിപ്പുറത്തെ നവീകരിച്ച കണ്ടൽപ്പാർക്ക് നെറ്റ് മെൻഡിങ് യാർഡിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സ്യപ്രജനനത്തിനു സഹായകമായ കണ്ടൽപ്പാർക്ക് ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോളോ ടയേഴ്സുമായി സഹകരിച്ച് സാമൂഹ്യപ്രതിബദ്ധതാ (സിഎസ്‌ആർ) ഫണ്ട് ഉപയോഗിച്ചാണ് മത്സ്യഫെഡ് പാർക്ക് പുനരുജ്ജീവിപ്പിച്ചത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷയായി. അപ്പോളോ ടയേഴ്‌സ് സിഎസ്ആർ മേധാവി റിനിക ഗ്രോവർ കണ്ടൽപ്പാർക്കിന്റെ ഔദ്യോഗിക മുദ്ര അനാവരണം ചെയ്തു. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം പി ബി ഫ്രാൻസിസ് സ്പീഷീസ് ബോർഡ് പ്രകാശിപ്പിച്ചു.
മത്സ്യഫെഡ് അംഗം ലത ഉണ്ണിരാജ് കുട്ടികൾക്ക് കണ്ടൽത്തൈ കൈമാറി. ഫോറസ്റ്റ് കൺസർവേറ്റർ ഇന്ദു വിജയൻ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി.
മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി രഘുവരൻ, മാനേജർമാരായ ടി സുധ, ഡോ. വി പ്രശാന്തൻ, ഫാം മാനേജർ ഇ കെ അഭിജിത്, കോമേഴ്സ് മാനേജർ കെ സുഹൈർ, വാർഡ് അംഗം കെ ആർ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..