ആലുവ
ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ‘ഹരിത ക്രിസ്മസ് ട്രീ' ഒരുക്കി സംസ്ഥാന സർക്കാരിന്റെ ആലുവയിലെ സ്‌റ്റേറ്റ് സീഡ് ഫാം. കാർബൺ ന്യൂട്രൽ ഫാമായ സീഡ് ഫാം രണ്ടാംതവണയാണ് ജീവനുള്ള ക്രിസ്മസ് ട്രീകളുമായി വിപണിയിലെത്തുന്നത്. എട്ട് ഇഞ്ച് വലിപ്പമുള്ള ചട്ടിയിലെ രണ്ട് വർഷം പ്രായമായ അരോകേറിയ തൈകൾക്കൊപ്പം കുഞ്ഞൻ മൺചട്ടികളിലും മുളകളിൽ കൊത്തിയെടുത്ത പ്രകൃതിസൗഹൃദ അലങ്കാരപാത്രങ്ങളിലുമായി വിവിധയിനം ഇലച്ചെടികളാണ് ഒരുക്കിയിട്ടുള്ളത്.
പരിസ്ഥിതി സൗഹൃദ ക്രിസ്മസ് സമ്മാനങ്ങൾ ആയി കൈമാറാൻ പാകത്തിന് വിവിധ രൂപത്തിലും വലിപ്പത്തിലും മനോഹരമായാണ് നിർമാണം. 100 മുതൽ 400 രൂപവരെ നിരക്കിൽ ആലുവ തുരുത്തിലെ സീഡ് ഫാം, ആലുവ മെട്രോ സ്റ്റേഷനിലെ എക്കോഷോപ്, കോട്ടപ്പുറം മുസിരിസ് ബോട്ട് ജെട്ടിയിലുള്ള ഔട്ട്‌ലെറ്റ് എന്നിവിടങ്ങളിൽനിന്ന് വാങ്ങാം. ഓർഡർ അനുസരിച്ച് കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഫീസിലും ലഭ്യമാക്കും. ഫോൺ: 93834 71192, 90489 10281
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..