12 December Thursday

മുളയിൽ അഴകായി
 വരയും വിരുതും ; ബാംബൂ ഫെസ്റ്റ്‌ ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

കേരള ബാംബൂ ഫെസ്റ്റില്‍ തത്സമയ കണ്ണാടിപ്പായ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന നീലിയും തങ്കമ്മയും


കൊച്ചി
മറൈൻഡ്രൈവിൽ നടക്കുന്ന 21–-ാമത് കേരള ബാംബൂ ഫെസ്റ്റിവലിൽ തത്സമയ മ്യൂറൽ പെയിന്റിങ്, തത്സമയ ക്രാഫ്റ്റ് എന്നിവകാണാൻ തിരക്കേറുന്നു. കണ്ണാടിപോലെ തിളങ്ങുന്നതും മിനുസമുള്ളതുമായ കണ്ണാടിപ്പായ ബാംബൂ മേളയുടെ പ്രധാന ആകർഷണമാണ്. ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത കണ്ണാടിപ്പായ തത്സമയമായി മേളയിൽ നെയ്തെടുക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ മന്നാൻ, മുതുവാൻ, കാടർ, മലയർ എന്നീ ആദിവാസി വിഭാഗങ്ങൾ ഈറ്റയിലാണ്‌ കണ്ണാടിപ്പായ നിർമിക്കുന്നത്. 

പുൽപ്പായ, തഴപ്പായ എന്നിവയിൽനിന്ന് വ്യത്യസ്തമായാണ് ഇവയുടെ നെയ്ത്ത്. പൂർണമായും കൈകൊണ്ടാണ്‌ നിർമാണം. തത്സമയം മുളയിൽ ചിത്രങ്ങൾ വരയ്‌ക്കുന്ന മ്യൂറൽ പെയിന്റിങ്ങും മേളയെ കൂടുതൽ ആകർഷണീയമാക്കുന്നു. വയനാട് തൃക്കൈപ്പറ്റയിലെ ഭവം സൊസൈറ്റിയിൽനിന്നുള്ള വനിതകളാണ് തത്സമയ വരയുമായി മാറ്റുകൂട്ടുന്നത്‌. അസമിൽനിന്ന് മുളയിൽ നിർമിച്ച കസേരയും ഹിമാചൽപ്രദേശിൽനിന്നുള്ള മുളകൊണ്ടുള്ള പൂക്കളും മേളയിലേക്കെത്തുന്നവരുടെ മനസ്സ്‌ നിറയ്‌ക്കുന്നു. മേള വ്യാഴാഴ്‌ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top