27 December Friday

കരിങ്കൽ ക്വാറിക്ക്‌ ലൈസൻസ് ; മനുഷ്യകവചം തീർത്ത് 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


അങ്കമാലി
കറുകുറ്റി പഞ്ചായത്ത്‌ എട്ടാംവാർഡിൽ പാലിശേരിക്കും അമ്പലത്തുരുത്തിനുമിടയിലുള്ള കോട്ടത്തണ്ട് മലയിൽ കരിങ്കൽ ക്വാറിക്ക്‌ പഞ്ചായത്ത് ലൈസൻസ് അനുവദിച്ചതിനെതിരെ പ്രതിഷേധം. ജനകീയസമിതി രൂപീകരിച്ച് പ്രദേശവാസികൾ സമരം തുടങ്ങി. വാർഡ് അംഗം രനിത ഷാബു ചെയർപേഴ്സണും ഷാജു കോലഞ്ചേരി കൺവീനറുമായ സമരസമിതിയാണ് പ്രക്ഷോഭത്തിനിറങ്ങിയത്‌. പ്രദേശത്ത്‌ മനുഷ്യകവചം തീർത്ത് ഞായറാഴ്ച ആദ്യഘട്ട സമരം നടത്തി.

പാലിശേരി ഗവ. ആശുപത്രി, ഗവ. ഹൈസ്കൂൾ, ലക്ഷംവീട് ഉൾപ്പെടെ നൂറുകണക്കിന് വീടുകൾ, ആരാധനാലയങ്ങൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്‌. ഭീമാകാരമായ ഉരുളൻകല്ലുകളും ഇളക്കംതട്ടിയ മണ്ണുമുള്ള അതീവ ലോലപ്രദേശമാണിത്‌. മഴക്കാലത്ത് മലയുടെ അടിവാരത്തിൽ ചെളിനിറഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാകുന്നിടവുമാണിത്. ലൈസൻസ് നൽകിയ പഞ്ചായത്ത് കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top