26 November Tuesday

എൻഐആർഎഫ്‌ റാങ്കിങ്‌ ; നേട്ടം കുതിപ്പിന്‌ കരുത്താക്കാൻ കുസാറ്റ്‌

കെ പി വേണുUpdated: Tuesday Aug 13, 2024


കളമശേരി
ശാസ്‌ത്ര, സാങ്കേതിക മേഖലകളിൽ പഠന, ഗവേഷണ മികവുപുലർത്തിയും വിദ്യാർഥികൾക്ക്‌  മികച്ച അവസരങ്ങളൊരുക്കിയുമാണ്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്കിന്റെ (എൻഐആർഎഫ്‌) റാങ്കിങ്ങിൽ രാജ്യത്തെ സംസ്ഥാന സർവകലാശാലകളിൽ ആദ്യ പത്തിൽ  കൊച്ചി സർവകലാശാല ഇടംപിടിച്ചത്‌.
കുസാറ്റിന്റെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിൽ പുതിയ നാഴികക്കല്ലാണ്‌ ഈ നേട്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കാനെത്തുന്നതും ഉയർന്ന പ്ലേസ്‌മെന്റും രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച  സ്ഥാപനങ്ങളുമായുള്ള അക്കാദമിക കരാറുകളും സർവകലാശാലയെ ഇതിനോടകം ശ്രദ്ധേയമാക്കിയിട്ടുണ്ട്.

അഞ്ഞൂറോളം സംസ്ഥാന സർവകലാശാലകളിൽനിന്നാണ് കുസാറ്റ് മികച്ച സ്ഥാനം കരസ്ഥമാക്കിയത്. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടുന്ന രാജ്യത്തെ 1200 ഓളം സർവകലാശാലകളിൽ 34–--ാം സ്ഥാനവും രാജ്യത്തെ 58,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 51–--ാം സ്ഥാനവും കുസാറ്റിന്‌ നേടാനായി. ആദ്യമായാണ് സംസ്ഥാന സർവകലാശാലകളിൽനിന്നുള്ള റാങ്കിങ് ഏർപ്പെടുത്തിയത്.

വിദ്യാർഥി അധ്യാപക അനുപാതം 14ൽ താഴെ വന്നതും ലാബ്, ലൈബ്രറി ഉപകരണങ്ങൾ വാങ്ങിയ തുക 12 കോടിയിൽനിന്ന് 43 കോടിയായി ഉയർന്നതും കുസാറ്റിന് നേട്ടമായി. കഴിഞ്ഞ ഒരുവർഷം പ്രോജക്ട്‌വഴി കുസാറ്റിന് ലഭിച്ചത് 85 കോടി രൂപയാണ്. മുൻവർഷം ഇത് 10 കോടിയായിരുന്നു. കൂടാതെ ട്രെയ്‌നിങ്, കൺസൾട്ടൻസി, ഗവേഷണം, മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വർധന, വിദേശ സർവകലാശാലകളുമായുള്ള ഗവേഷണ പങ്കാളിത്തം, വ്യവസായങ്ങളുമായുള്ള അക്കാദമിക സൗഹൃദം എന്നിവയും സർവകലാശാലയെ വിലയിരുത്തുന്നതിന് ഘടകമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top