22 December Sunday

വിശപ്പിന്‌ ഭക്ഷണം, ഓണത്തിന്‌ സദ്യ ; മെഡിക്കൽ കോളേജിൽ ഓണം ആഘോഷിച്ച്‌ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


കളമശേരി
തുടർച്ചയായി 16–-ാംവർഷവും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി. മെഡിക്കൽ കോളേജ് ക്യാമ്പസിൽ 2000 പേർക്കാണ് സദ്യ ഒരുക്കിയത്. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ്‌ എ കെ സിബിൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ, സിപിഐ എം നേതാക്കളായ വി സലിം, കെ ബി വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ് പ്രതാപ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top