22 December Sunday

കളമശേരി കാർഷികോത്സവം ; പ്രദർശനവും വിപണനവും ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


കളമശേരി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് കളമശേരി കാർഷികോത്സവത്തിന്റെ കലാപരിപാടികളും ആഘോഷങ്ങളും റദ്ദാക്കി. വ്യാഴം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന സമാപനസമ്മേളനവും തുടർന്ന് വേദിയിൽ നടത്താനിരുന്ന മണ്ഡലത്തിലെ കർഷകരെ ആദരിക്കലും റദ്ദാക്കി.

വ്യവസായമന്ത്രി പി രാജീവ് സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. തുടർന്ന് സദസ്സ്‌ നിര്യാണത്തിൽ അനുശോചിച്ചു. സിപിഐ എം നേതാക്കളായ കെ ബി വർഗീസ്, കെ എൻ ഗോപിനാഥ്, വി എം ശശി, എം കെ ബാബു, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, എം പി വിജയൻ എന്നിവർ പങ്കെടുത്തു.

കാർഷികോത്സവത്തിന്റെ സമാപനദിനമായ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച വടംവലി, പൂക്കളമത്സരം, ഓണസദ്യ എന്നിവ മാറ്റിവച്ചു. വെള്ളിയാഴ്ച പ്രദർശനവും വിപണനമേളയും ഉണ്ടാകും. നഗരിയിലെ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top