22 November Friday

നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ 
നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


കൊച്ചി
നവീകരിച്ച ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം കെ സാനു നാടിന്‌ സമർപ്പിച്ചു. ജനപക്ഷത്ത്‌ നിന്ന കവിയായിരുന്നു ചങ്ങമ്പുഴയെന്ന്‌ സാനു പറഞ്ഞു. സാഹിത്യലോകത്തേക്ക്‌ വന്നപ്പോൾ ചങ്ങമ്പുഴ വലിയ എതിർപ്പുകളെ നേരിട്ടുവെങ്കിലും അവയ്‌ക്കുമുന്നിൽ കീഴടങ്ങിയില്ലെന്നും സാനു പറഞ്ഞു.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം സ്ഥാപക പ്രസിഡന്റ്‌ കെ ബാലചന്ദ്രനെ ആദരിച്ചു. മുൻ കലക്ടർ എസ് കൃഷ്ണകുമാർ രചിച്ച ‘ഒരു കലക്ടറുടെ കർമകാണ്ഡം’ പുസ്തകം എം കെ സാനു പ്രകാശിപ്പിച്ചു.

ചങ്ങമ്പുഴയുടെ മകൾ ലളിത, ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, എംഎൽഎമാരായ പി വി ശ്രീനിജിൻ, ടി കെ വിനോദ്‌, ഉമ തോമസ്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, കോർപറേഷൻ കൗൺസിലർമാരായ പി ആർ റെനീഷ്‌, ശാന്ത വിജയൻ, ദീപവർമ, സജിനി ജയചന്ദ്രൻ, സിഎസ്‌എംഎൽ സിഇഒ ഷാജി വി നായർ, എസ്‌ കൃഷ്‌ണകുമാർ, എ എസ്‌ അനിൽകുമാർ, എ ബി സാബു, കെ കെ ഷിബു, പി പ്രകാശ്‌, ടി ജി രവികുമാർ, ഇന്ദു വിജയനാഥ്‌ എന്നിവർ സംസാരിച്ചു.
പാരിസ്‌ ലക്ഷ്‌മിയുടെ ഭരതനാട്യക്കച്ചേരിയും അരങ്ങേറി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ ആദരാഞ്‌ജലി അർപ്പിച്ചാണ്‌ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്‌. ജിസിഡിഎ നേതൃത്വത്തിലാണ്‌ പാർക്ക്‌ നവീകരിച്ചത്‌. 4.24 കോടിയുടെ സിഎസ്‌എംഎൽ സാമ്പത്തികസഹകരണത്തോടെയായിരുന്നു നവീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top