24 November Sunday

മരട്‌ നഗരസഭ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


മരട്
മരട്‌ നഗരസഭാ ഒന്നാംഡിവിഷനിൽ മാലിന്യംതള്ളി രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം. അടിയന്തര നഗരസഭാ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് എൽഡിഎഫ് പ്രതിഷേധിച്ചു.

വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്ന് കൗൺസിൽ തുടങ്ങുന്നതിനുമുമ്പ്‌ എൽഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ, അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ എൽഡിഎഫ് അംഗങ്ങൾ ഡയസിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് നഗരസഭാ സെക്രട്ടറിയെ ക്യാബിനിൽ ഉപരോധിച്ചു. ബുധൻ ഉച്ചയ്‌ക്കുമുമ്പ്‌ നഗരസഭ മാലിന്യംനീക്കുമെന്ന് സെക്രട്ടറി രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ്‌ സമരം അവസാനിപ്പിച്ചത്‌.

സമരത്തിന്‌ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ്, കൗൺസിലർമാരായ ദിഷ പ്രതാപൻ, എ കെ അഫ്സൽ, കെ വി സീമ, ഇ പി ബിന്ദു, ഷീജ സാൻകുമാർ, ജിജി പ്രേമൻ, ശാലിനി അനിൽരാജ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി എൻ വിപിൻ, പി ജി സനൽ, ഡിവൈഎഫ്ഐ മരട് വെസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് ടെൽമ സനോജ് എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top