03 December Tuesday

"ദി ഐ ഓഫ് ഇസ്താംബുൾ' 
ചിത്രപ്രദർശനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


കൊച്ചി
ധനേഷ് മാമ്പയുടെ ജലച്ചായ ചിത്രപ്രദർശനം "ദി ഐ ഓഫ് ഇസ്താംബുൾ' ദർബാർ ഹാളിൽ ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ചിത്രകാരൻ കെ കെ ആർ വെങ്ങര അധ്യക്ഷനായി.

പ്രശസ്ത ഫോട്ടോഗ്രാഫർ തുർക്കിക്കാരൻ അര ഗുലറിന്റെ ചിത്രങ്ങളിൽനിന്ന്‌ പ്രചോദിതനായി 50 ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ജലച്ചായങ്ങളാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കൂട്ടായ പ്രദർശനങ്ങളും ഏകാന്തപ്രദർശനങ്ങളും ധനേഷ് അവതരിപ്പിച്ചിട്ടുണ്ട്. കാറ്റലോഗ് വത്സൻ കൂർമ കൊല്ലെരി പ്രകാശിപ്പിച്ചു. പ്രദർശനം ഞായറാഴ്ച അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top