14 November Thursday

ഡമ്പിങ്‌ യാർഡിൽ മാലിന്യം ചീഞ്ഞുനാറുന്നു ; പ്രതിഷേധം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


മൂവാറ്റുപുഴ
നഗരസഭയുടെ കടാതി ഡമ്പിങ്‌ യാർഡിൽ മാലിന്യം ചീഞ്ഞുനാറുന്നു. മാലിന്യവുമായി യാർഡിലേക്കെത്തുന്ന വാഹനങ്ങൾ ദിവസങ്ങളായി നാട്ടുകാർ തടയുന്നതുമൂലം നഗരസഭ പ്രതിസന്ധിയിലായി. ഡമ്പിങ്‌ യാർഡ് വിരുദ്ധ ജനകീയസമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരം ഒത്തുതീർപ്പാക്കാൻ ബുധൻ വൈകിട്ട് നാലിന് ചർച്ച നടത്താൻ നഗരസഭ തീരുമാനിച്ചു. അഞ്ച് ദിവസം തുടർച്ചയായി വാഹനം തടഞ്ഞതിനാൽ മാലിന്യസംസ്കരണ ഏജൻസിയും പ്രതിസന്ധിയിലായി.

വളമുണ്ടാക്കാൻ നഗരത്തിലെ ജൈവമാലിന്യം വൻതോതിൽ യാർഡിൽ തള്ളുന്നതാണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടായത്. ഇവിടെ വളമുണ്ടാക്കാൻ തുമ്പൂർമൂഴി, ലാർവ, വിൻറോ രീതികളാണുള്ളത്. എന്നാൽ, മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്നു. മലിനജലം സമീപത്തെ കിണറുകളിലേക്കും മറ്റു ജലസ്രോതസ്സുകളിലേക്കും എത്തുന്നതായി നാട്ടുകാർ പറയുന്നു. ഇതിലൂടെ പകർച്ചവ്യാധികൾ പെരുകുമെന്ന ഭീതിയിലാണ് ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതി നഗരസഭയിൽ പൂർണമായി നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top