27 December Friday

ഉപജില്ലാ കലോത്സവം ; കുട്ടികളെ വരവേൽക്കാൻ ‘അശ്വമേധം’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


കൂത്താട്ടുകുളം
ഉപജില്ലാ കലോത്സവത്തെ നെഞ്ചേറ്റി മണ്ണത്തൂരിലെ കലാകാരന്മാർ. മണ്ണത്തൂർ മീഡിയ ആർട്സിന്റെ നേതൃത്വത്തിൽ വേദികൾക്കുസമീപവും മണ്ണത്തൂർ കവലയിലും ശിൽപ്പങ്ങളും ചിത്രങ്ങളും ഒരുക്കി. ചിത്രകാരൻ സാജു മണ്ണത്തൂർ പ്രധാന വേദിക്കരികെ ‘അശ്വമേധം’ ശിൽപ്പമൊരുക്കി. ഇരുപതടിയോളം ഉയരമുള്ള ശിൽപ്പമാണിത്. ബിനോയ് മണ്ണത്തൂർ, കെ വിൻസ്, എ സി ജോൺസൺ, വി ടി മോഹൻദാസ്, ബിബിൻ അബ്രാഹം, റെജി തോമസ്, ബിനു കുര്യാക്കോസ്, ബേബി മണ്ണത്തൂർ തുടങ്ങി മുപ്പതോളംപേരാണ് കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കലോത്സവം ബുധൻ രാവിലെ 9.30ന് ഫ്രാൻസിസ് ജോർജ് എംപി ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top