19 December Thursday

മാലിന്യം കത്തിച്ചതിന് റെയിൽവേയ്ക്ക് 
പിഴചുമത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024


അങ്കമാലി
അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിധിയിൽവരുന്ന സ്ഥലത്ത് വലിയ ടാങ്ക് നിർമിച്ച് അതിൽ കച്ചവടസ്ഥാപനങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കത്തിച്ചതിന് അങ്കമാലി നഗരസഭാ സെക്രട്ടറി റെയിൽവേയ്ക്ക് പിഴചുമത്തി. സ്റ്റേഷൻ മാസ്റ്റർക്കും മാനേജർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകി.

പരാതി ലഭിച്ചതുപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. പിഴ ഒടുക്കാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ അറിയിച്ചു.നഗരസഭാ ആരോഗ്യവിഭാഗത്തിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് സന്തോഷ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി എൻ നിത്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top