കോലഞ്ചേരി
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഐക്കരനാട് പഞ്ചായത്തിന് ഒന്നാംസ്ഥാനം. വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്ത് രണ്ടാമതെത്തി. സമാപനസമ്മേളനം പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് അധ്യക്ഷനായി. വടവുകോട്–--പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ടി ആർ വിശ്വപ്പൻ, രാജമ്മ രാജൻ, ഷൈജ റെജി, ബേബി വർഗീസ്, പി എസ് രാഖി, എസ് ജ്യോതികുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..