വൈപ്പിൻ
കഴിഞ്ഞ രാത്രിയിൽ നായരമ്പലം വെളിയത്താംപറമ്പ് തീരത്ത് കടൽ കയറ്റമുണ്ടായി. ഇതേത്തുടർന്ന് നിർമാണം പൂർത്തിയായ തീരദേശറോഡ് മണൽ കയറി വാഹനയാത്ര ദുഷ്കരമായി. തീരത്തെ കുറെ വീടുകളിലും പ്രിയദർശിനി അങ്കണവാടിയിലും വെള്ളം കയറിയിട്ടുണ്ട്. കടൽ കയറ്റം രണ്ടുദിവസംകൂടി ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ചാപ്പ കടപ്പുറത്തും കടൽ കയറ്റമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..