പെരുമ്പാവൂർ
ജില്ലയിലെ രണ്ടാമത്തെ മാതൃകാ ഹരിത ടൂറിസം കേന്ദ്രമെന്ന നേട്ടവുമായി കോടനാട് അഭയാരണ്യം. കലക്ടർ എൻ എസ് കെ ഉമേഷ് പ്രഖ്യാപനം നടത്തി. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അധ്യക്ഷയായി. ഹരിതകേരളം മിഷൻ വിനോദസഞ്ചാരമേഖലയിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
മാലിന്യസംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കൽ, ശുചിമുറിസംവിധാനവും ദ്രവമാലിന്യ സംസ്കരണവും കുറ്റമറ്റതാക്കൽ, ബോട്ടിൽബൂത്തുകൾ സ്ഥാപിക്കൽ, സുരക്ഷാ കാമറകൾ സ്ഥാപിക്കൽ തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പാക്കിയതിനാണ് ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനം നടത്തിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത്‌കുമാർ, ആർ ഡെൽറ്റോ എൽമ റോക്കി, എം ഒ ജോസ്, എം വി സാജു, ബിന്ദു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..