ഉദയംപേരൂർ
ലൈഫ് ഭവനപദ്ധതിയിൽ 175 വീടുകളുടെ നിർമാണം പൂർത്തിയാക്കി കുതിപ്പുമായി ഉദയംപേരൂർ പഞ്ചായത്ത്. എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നാലുവർഷത്തിനുള്ളിലാണ് നേട്ടം കൈവരിച്ചത്. വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ശനി പകൽ 11ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
നാലുവർഷത്തിനുള്ളിൽ 263 വീടുകളാണ് ലൈഫ് പദ്ധതിയിൽ നിർമാണം ആരംഭിച്ചത്. മത്സ്യത്തൊഴിലാളി മേഖലയിൽ 114, പട്ടികവിഭാഗത്തിന് 53, ജനറൽ 96 എന്നിങ്ങനെയാണ് വീടുകൾ അനുവദിച്ചത്. പട്ടികവിഭാഗത്തിന് 47, മത്സ്യത്തൊഴിലാളി മേഖലയിൽ 96, ജനറൽ 32 എന്നിങ്ങനെ നിർമാണം പൂർത്തിയാക്കി. തീരദേശ പരിപാലന നിയമപരിധിയിൽ വരുന്ന പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾക്കുള്ള പ്രതിസന്ധി മറികടന്നാണ് വീടുകൾ നിർമിച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി എട്ട് വീടുകൾമാത്രമാണ് നിർമിച്ചത്. ഒമ്പതാംവാർഡിൽ നിർമിച്ച ഒന്നാംനമ്പർ സ്മാർട്ട് അങ്കണവാടിക്കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..