23 December Monday

ഗതാഗതക്കുരുക്ക്‌ ; പെരുമ്പാവൂരിൽ 
ജനകീയസദസ്സ്‌ 16ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


പെരുമ്പാവൂർ
പെരുമ്പാവൂർ ടൗണിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പ്‌ ജനകീയസദസ്സ്‌ സംഘടിപ്പിക്കുന്നു. വെള്ളി പകൽ 11ന് മുനിസിപ്പൽ ലൈബ്രറി ഹാളിൽ സദസ്സ്‌ ചേരും. പുതിയ ബസ് റൂട്ടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ അഭിപ്രായം തേടും.

ജനപ്രതിനിധികൾ, ആർടിഒ, റവന്യു, പൊതുമരാമത്തുവകുപ്പുകൾ എന്നിവ പങ്കെടുക്കും. നിലവിൽ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ അപേക്ഷ പരിഗണിക്കും. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം നഗരം സ്തംഭിക്കാറുണ്ട്. ബസുകൾ റൂട്ടുമാറി ഓടുന്നതും പതിവാണ്. കെഎസ്ആർടിസി സ്റ്റാൻഡ്‌ വഴി സ്വകാര്യബസുകൾ കടന്നുപോകണമെന്ന ആവശ്യവുമായി പല സംഘടനകളും രംഗത്തുവന്നെങ്കിലും നടപ്പായില്ല. കെഎസ്ആർടിസി സ്റ്റാന്റിന് മുൻവശംവഴി മുക്കണഞ്ചേരി ബൈപാസിലൂടെ പ്രൈവറ്റ് സ്റ്റാൻഡിലെത്താൻ പദ്ധതി തയ്യാറാക്കിയെങ്കിലും സ്വകാര്യബസ് ഉടമകളുടെ എതിർപ്പുമൂലം നടപ്പായില്ല.
ടൗണിലെ ഗതഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസ് കൊണ്ടുവന്നെങ്കിലും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. എറണാകുളത്തെ സ്വകാര്യ ഏജൻസി എംഎൽഎയ്ക്കും നഗരസഭയ്ക്കും മൂന്നുവർഷംമുമ്പ് സമർപ്പിച്ച വൺവേ റൂട്ട് നിർദേശവും പരിഗണിച്ചിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top