കളമശേരി
കളമശേരി നഗരസഭയിലെ ആംബുലൻസ് ഒരു വർഷത്തോളമായി സ്വകാര്യ വർക്‌ഷോപ്പിനുസമീപം നിർത്തിയിട്ട നിലയിൽ. പുതിയ ആംബുലൻസ് വാങ്ങാൻ വ്യവസായ സ്ഥാപനങ്ങളെ സമീപിക്കാമെന്ന് ഭരണനേതൃത്വം നഗരസഭാ കൗൺസിലിന് ഉറപ്പ് നൽകിയിട്ട് മാസങ്ങളായി. എന്നാൽ, ഇതുവരെ ഇക്കാര്യത്തിന് ഒരു കത്തുപോലും അയക്കാത്തത് ആംബുലൻസ് സർവീസുള്ള സ്വകാര്യ ഏജൻസികളെയും ട്രസ്റ്റുകളെയും സഹായിക്കാനെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിലവിലെ ആംബുലൻസിന്റെ അറ്റകുറ്റപ്പണിക്ക് കളമശേരിയിലെ വർക്‌ഷോപ്പിൽനിന്ന് 2.43 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ട്. ഇത്രയും വലിയ തുകയുടെ ജോലി ചെയ്യണമെങ്കിൽ സർക്കാർ അനുമതി ആവശ്യമാണ്. എന്നാൽ, അനുമതി ആവശ്യപ്പെട്ട് കത്തയച്ച് അനങ്ങാതിരിക്കുകയാണ് നഗരസഭാ അധികൃതർ.
സൗജന്യ സേവനം നൽകേണ്ട ആംബുലൻസ് പണിമുടക്കിയതോടെ ഉയർന്ന കൂലിനിരക്കുള്ള ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..