പറവൂർ
ചെറിയപ്പിള്ളി ആൽഫ പാലിയേറ്റീവ് കെയർ സാന്ത്വനകണ്ണിയുടെ രണ്ടാമത്തെ പരിചരണ വാഹനം മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പറവൂർ ബ്ലാേക്ക് പഞ്ചായത്ത് പരിധിയിൽ 750 ഓളം കിടപ്പുരോഗികളെ സൗജന്യമായി വീടുകളിലെത്തി പരിചരിക്കുന്നുണ്ട്. സാന്ത്വനകണ്ണിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായാണ് "വിളിച്ചാൽ വിളിപ്പുറത്ത്’ എന്നപേരിൽ രണ്ടാമത്തെ പരിചരണ വാഹനം സേവനത്തിനിറക്കുന്നത്.
കെ വി സത്യൻ അധ്യക്ഷനായി. വി എച്ച് ജമാൽ, ഒ എം ജോബി, എൻ ഇ സോമസുന്ദരൻ, സക്കീർ ഹുസൈൻ, എൻ കെ രാധാകൃഷ്ണൻ, ലിസി റാഫേൽ, കെ വി ബേബി എന്നിവർ സംസാരിച്ചു. ഡോക്ടറും നഴ്സുമാരും സന്നദ്ധ പ്രവർത്തകരും സൗജന്യ പരിചരണത്തിനായി വീടുകളിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..