22 December Sunday

ജാപ്പനീസ് വിദ്യാർഥികളുമായി സംവദിച്ച് എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


കോലഞ്ചേരി
വിദ്യാജ്യോതി സ്ലേറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ ജാപ്പനീസ് വിദ്യാർഥികളും സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർഥകളുമായി സംവദിച്ച് പി വി ശ്രീനിജിൻ എംഎൽഎ. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം, കേരളത്തിലെ തദ്ദേശഭരണം എന്നിവയെക്കുറിച്ചുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക്‌ എംഎൽഎ മറുപടി നൽകി. പ്രധാനാധ്യാപിക അജി തോമസ്, വടവുകോട് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, സ്ലേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സോന തോമസ് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top