23 December Monday

ചെമ്പറക്കിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


പെരുമ്പാവൂർ
തെക്കേ വാഴക്കുളം ചെമ്പറക്കി ജങ്ഷനിലെ ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാൻ പരിഷ്കാരങ്ങൾ നിർദേശിച്ച് പ്രദേശവാസികൾ. ടോറസുകളും ആംബുലൻസുകളും അമിതവേഗത്തിൽ പോകുന്നതിനാൽ ഇവിടെ അപകടം പതിവാണ്. ചെമ്പറക്കി ജങ്ഷനിലാണ് ഗതാഗതക്കുരുക്ക് കൂടുതൽ അനുഭവപ്പെടുന്നത്.

ആലുവയിൽനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് സെന്റ് ജോർജ് പള്ളി ഗേറ്റിന് എതിർവശത്തും. പെരുമ്പാവൂരിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് സിപിഐ എം പാർടി ഓഫീസിന്റെ മുൻവശത്തേക്കും മാറ്റണം. മൂന്നുംകൂടിയ ജങ്ഷനിൽ എറണാകുളം ഭാഗത്തുനിന്ന്‌ വരുന്നതും പോകുന്നതുമായ ബസുകളുടെ സ്റ്റോപ്പ് ടൗൺ ഓഡിറ്റോറിയത്തിന്റെ ഗേറ്റിലേക്ക് മാറ്റണം. ജങ്ഷനിൽ റോഡിന്റെ ഇരുവശവും അനധികൃത പാർക്കിങ്‌ കർശനമായി നിരോധിക്കണം. നിർദേശങ്ങളടങ്ങിയ പ്രാദേശിക വാസികളുടെ അപേക്ഷ ആർടിഒയ്ക്കും പൊലീസ് അധികാരികൾക്കും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top