22 November Friday

കൂത്താട്ടുകുളം 
സമ്പൂർണ ഡിജിറ്റൽ 
സാക്ഷര നഗരസഭ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗരസഭയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരസഭയായി പ്രഖ്യാപിച്ചു. ജോയിന്റ് ഡയറക്ടർ വി പ്രദീപ്‌കുമാർ ഡിജിറ്റൽ സാക്ഷരതാപ്രഖ്യാപനം നടത്തി. ഹരിതകർമസേനാംഗങ്ങൾക്ക് 10,000 രൂപ ബോണസ് വിതരണവും നടത്തി. 570 വീടുകളിലായി നടത്തിയ സർവേയിൽ 1309 പഠിതാക്കളെ കണ്ടെത്തി ഡിജിറ്റൽ പരിശീലനം നൽകി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, സെക്രട്ടറി എസ് ഷീബ എന്നിവർ സംസാരിച്ചു. വാർഡിൽ 100 ശതമാനം ഹരിതകർമസേനാ കലക്‌ഷൻ പൂർത്തിയാക്കിയ എട്ടാംവാർഡ് കൗൺസിലർ ഷിബി ബേബിയെ ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top