കോലഞ്ചേരി
നാഷണൽ സർവീസ് സ്‌കീം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്‌ഥാനത്തെ മികച്ച സ്കൂളിനുളള അവാർഡ് കോലഞ്ചേരി സെന്റ് പീറ്റേഴ്സിന് ലഭിച്ചു. പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡ് ഇതേ സ്കൂളിലെ ഡോ. അനു തോമസിനും ലഭിച്ചു. 2021 മുതൽ 2024 വരെയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
ഡ്രമ്മിലെ ഫലവൃക്ഷക്കൃഷി, പച്ചക്കറിക്കൃഷി, പൂതൃക്ക പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പാലിയേറ്റീവ് കെയർ, ജെറിയാട്രിക് കെയർ എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. സ്ത്രീസുരക്ഷയ്ക്കായി സ്വയംപ്രതിരോധ പരിശീലന ക്ലാസുകൾ, ലഹരിവിരുദ്ധ ബോധവൽക്കരണം, ശുചീകരണ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു.
കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ പ്രഥമശുശ്രൂഷയിൽ പരിശീലനം, രക്തദാനം, ആയൂർവേദ, നേത്രചികിത്സ, ജീവിതശൈലീ രോഗനിർണയ ക്യാമ്പുകൾ തുടങ്ങിയവയും എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..