23 December Monday

വിഷരഹിത പച്ചക്കറികളുമായി സജിയുടെ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


മൂവാറ്റുപുഴ
ഓണത്തിന് നാടൻ പച്ചക്കറികളുമായി സജി നെറ്റിലാൻ. ഇത്തവണ ഓണസദ്യക്കായി വിഷരഹിത പച്ചക്കറികൾ വിളവെടുത്ത്‌ വിപണിയിലെത്തിച്ചാണ് പായിപ്ര പ‌ഞ്ചായത്തിലെ തൃക്കളത്തൂർ നെറ്റിലാംകുഴിവീട്ടിൽ സജി ഓണം ആഘോഷമാക്കുന്നത്. പായിപ്ര പുളിനാംകണ്ടത്തിലെ രണ്ട് ഏക്കർ സ്വന്തം സ്ഥലത്താണ് സജിയുടെ കൃഷി. വെള്ളരി, മത്തൻ, കുമ്പളം, ചുരയ്ക്ക, പാവയ്ക്ക, പടവലം, വെണ്ട, വഴുതന, പയർ, പച്ചമുളക്, ചീര, കാന്താരി തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നു. 

പായിപ്ര കൃഷിഭവന്റെ സഹകരണത്തോടെയായിരുന്നു കൃഷി. പച്ചക്കറി ഇത്തവണ കൃഷിഭവന്റെ ഓണച്ചന്തകളിലും പൊതുവിപണികളിലും വിൽപ്പനയ്ക്കെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top