19 December Thursday

അക്ഷരലോകത്തേക്ക് ചുവടുവച്ച്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


തിരുവാണിയൂർ
കുപ്പേത്താഴം ഗ്യാലക്സി ക്ലബ്ബും വായനശാലയും ചേർന്ന് മതേതര വിദ്യാരംഭം സംഘടിപ്പിച്ചു. പ്രൊഫ. പി ആർ രാഘവൻ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു. പത്തു കുട്ടികൾക്കാണ് ആദ്യക്ഷരം പകർന്നുനൽകിയത്. ക്ലബ് ഭാരവാഹികളായ നിർമൽകുമാർ, എബിൻ ജോയി, ഐ വി ഷാജി, അജി നാരായണൻ എന്നിവർ നേതൃത്വം നൽകി.

കാലടി
വിജയദശമി ദിനത്തിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടുവം ഹരിനമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം നടന്നു. മലയാറ്റൂർ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളും നടന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top