തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ഒപി ടിക്കറ്റ് ലഭിക്കാൻ വൈകുന്നത് രോഗികളെ വലയ്ക്കുന്നു. രണ്ട് കൗണ്ടറുകൾമാത്രം പ്രവർത്തിക്കുന്നതിനാൽ യഥാസമയം ടിക്കറ്റ് ലഭിക്കുന്നില്ല എന്നാണ് പരാതി.രാവിലെ ഒമ്പതുമുതൽ ഒന്നുവരെയാണ് ഒപി. എട്ടുമുതൽ ടിക്കറ്റുകൾ നൽകും. ശരാശരി 10 ഡോക്ടർമാർ ദിവസവുമുണ്ടാകും. രാവിലെ ഏഴുമുതൽ രണ്ട് ഒപി ടിക്കറ്റ് കൗണ്ടറിലും നീണ്ടനിര ആരംഭിക്കും. പരിശോധന ആരംഭിച്ചശേഷം എത്തുന്നവർക്ക് ടിക്കറ്റ് ലഭിക്കാൻ വൈകുന്നതിനാൽ ഡോക്ടർമാരുടെ അടുത്തേക്ക് എത്താനാകുന്നില്ല.
ദീർഘനേരം വരിനിന്ന് ടിക്കറ്റ് എടുക്കുമ്പോഴേക്കും ഒപി സമയം കഴിയുന്നതിനാൽ തിരിച്ചുപോകേണ്ടിവരുന്നതായി രോഗികൾ പറയുന്നു.
ഒപി കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മുതിർന്ന പൗരന്മാർക്കായി പ്രത്യേക കൗണ്ടറുകൾ ആരംഭിക്കണമെന്നുമാണ് രോഗികളുടെ ആവശ്യം. സർജൻ, ഫിസിഷ്യൻ തസ്‌തികയിൽ ഡോക്ടർമാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..