31 October Thursday

മാലിന്യം തള്ളിയതിൽ നടപടിയില്ല; 
ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


അങ്കമാലി
കറുകുറ്റി പഞ്ചായത്ത് എട്ടാംവാർഡിൽ പാലിശേരി ശാസ്താംപാറ അമ്പലത്തിനുസമീപമുള്ള ജലാശയത്തിൽ കഴിഞ്ഞദിവസം ഹോട്ടൽ മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സമരത്തിന്. വാർഡ് മെമ്പറും ഡിവൈഎഫ്ഐ ഭാരവാഹികളും  ഇവിടം പരിശോധിച്ചപ്പോൾ മാലിന്യത്തിൽനിന്ന്‌ ഹോട്ടലിന്റെ ഫോൺ നമ്പർ ലഭിച്ചിരുന്നു. ഇക്കാര്യം കാണിച്ച് പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയില്ല.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് അധികാരികളുടെ നിഷ്‌ക്രിയ നിലപാട്. ഈസാഹചര്യത്തിലാണ്‌ സമരം സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ കറുകുറ്റി മേഖലാ പ്രസിഡന്റ്‌ യദുകൃഷ്ണ കാർത്തികേയനും സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണനും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top