22 December Sunday

അഞ്ച്‌ മണിക്കൂറിൽ 51 പാട്ടുകൾ ; സംഗീതവിസ്‌മയമൊരുക്കി കൊച്ചിൻ മൻസൂർ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


കൊച്ചി
യേശുദാസിന്റെയും ജയചന്ദ്രന്റെയും 51 ഗാനങ്ങൾ. സംഗീതപ്രേമികൾ നെഞ്ചേറ്റിയ ഈ പാട്ടുകൾ അഞ്ചുമണിക്കൂറിനുള്ളിൽ മനഃപാഠം പാടി കൊച്ചിൻ മൻസൂർ കാണികൾക്ക്‌ സമ്മാനിച്ചത്‌ മറക്കാനാകാത്ത രാത്രി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കൊച്ചിൻ മൻസൂർ ഫാൻസ് ഗ്രൂപ്പും ടി പി ആന്റണി മാസ്റ്റർ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച സംഗീത റെക്കോഡ് പരിപാടിയിലാണ്‌ കൊച്ചിൻ മൻസൂർ നൂറുകണക്കിന് സംഗീതപ്രേമികളുടെ മനസ്സ്‌ കവർന്നത്‌.

‘നദി’ സിനിമയിലെ "നിത്യവിശുദ്ധയാം കന്യാമറിയമേ...’ എന്ന ഗാനം പാടിയായിരുന്നു തുടക്കം. യേശുദാസും ജയചന്ദ്രനും ഒരുമിച്ച് പാടിയ ‘പാടാം പാടാം ആരോമൽ ചേകവർ’ ആയിരുന്നു 51–-ാം ഗാനം. മേയർ എം അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സംവിധായകൻ വിനയൻ, മമ്മി സെഞ്ച്വറി തുടങ്ങിയവർ സംഗീതം കേൾക്കാനെത്തി. 2021-ൽ യേശുദാസിന്റെ സംഗീതജീവിതത്തിന്റെ 60–--ാം വർഷത്തിൽ അദ്ദേഹം പാടിയ 60 ഗാനങ്ങൾ ആറുമണിക്കൂർകൊണ്ട് കൊച്ചിൻ മൻസൂർ പാടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top