21 November Thursday

മുടക്കുഴയിലെ പകൽവീട് താഴ്‌ വീണിട്ട് നാലുവർഷം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


പെരുമ്പാവൂർ
മുടക്കുഴ പഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനത്തിനുശേഷം താഴ് വീണിട്ട് നാലുവർഷം പിന്നിട്ടു. പഞ്ചായത്തിലെ എട്ടാംവാർഡ് പ്രളയക്കാട് വില്ലേജ് ഓഫീസിനുസമീപമുള്ള പകൽവീട് കാടുപിടിച്ചുകിടക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ വിഷയം ഉന്നയിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല. 70 വയസ്സുവരെയുള്ളവർക്കും ഓർമക്കുറവുള്ളവർക്കും പകൽസമയം വിശ്രമിക്കാനുള്ള കേന്ദ്രമാണ് പകൽവീട്.

അറ്റൻഡറും നഴ്സും ഇവരുടെ സംരക്ഷണത്തിനുണ്ടാകും. എന്നാൽ, മുടക്കുഴയിലെ പകൽവീട് തുറന്ന അന്നുതന്നെ പൂട്ടിയശേഷം തുറന്നിട്ടില്ല. 2018 ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി എട്ടുലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ഭരണസമിതിയുടെ അവസാനവർഷം നിർമിച്ച പകൽവീട് 2020 ജൂലൈയിൽ ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് വന്ന ഭരണസമിതി തിരഞ്ഞുനോക്കിയിട്ടില്ല. പകൽവീട്ടിലേക്കുള്ള ജീവനക്കാരെപ്പോലും നിയമിച്ചിട്ടില്ല. കെട്ടിടം നശിച്ചുകൊണ്ടിരിക്കയാണ്. പകൽവീട് തുറന്ന് പ്രവർത്തിപ്പിച്ച് വയോജനങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന് മുടക്കുഴ സിപിഐ എം ലോക്കൽ സെക്രട്ടറി കെ വി ബിജു ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top