14 November Thursday

മൂന്നാമത്തെ റോ റോ ഉടന്‍ ; കരാർ ഒപ്പുവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


കൊച്ചി
നഗരയാത്രാദുരിതത്തിന്‌ പരിഹാരമാകുന്ന കൊച്ചിയിലെ മൂന്നാമത്തെ റോ- റോ ജങ്കാറിന്റെ നിർമാണം ഉടൻ ആരംഭിക്കും. കോർപറേഷനുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന റോ റോയുടെ കരാർ കോർപറേഷൻ അഡീഷണൽ സെക്രട്ടറി പി എസ്‌ ഷിബു, കപ്പൽശാല ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ശ്രീജിത് കെ നാരായണൻ എന്നിവർ ചേർന്ന്‌ ഒപ്പുവച്ചു.

കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്‌ സാമ്പത്തിക സഹായം നൽകും. 14.9 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും ആറുമാസംമുമ്പ്‌ പ്രവർത്തനം പൂർത്തീകരിക്കണമെന്ന മേയർ എം അനിൽകുമാറിന്റെ അഭ്യർഥന കപ്പൽശാലാ ചെയർമാൻ മധു എസ് നായർ അംഗീകരിച്ചു. വിനോദസഞ്ചാര മേഖലയിലുള്ളവരുടെ അഭിപ്രായം മാനിച്ച്‌ റോ -റോയുടെ ശബ്ദം ഒഴിവാക്കാനുള്ള നടപടികൾകൂടി ഡിസൈൻ വിഭാഗം പരിഗണിക്കും. മൂന്നാമത്തെ റോ -റോ വരുന്നതോടെ, ഏതെങ്കിലും ഘട്ടത്തിൽ സാങ്കേതിക തകരാറുണ്ടായാൽ രണ്ട് റോ- റോയ്ക്ക് മുടക്കമില്ലാതെ സർവീസ് നടത്താൻ കഴിയും.
പശ്ചിമകൊച്ചിയുടെ യാത്രാ ആവശ്യത്തിനുള്ള മൂന്നാമത്‌ റോ റോ നിർമാണം ബജറ്റിലുൾപ്പെടെ കോർപറേഷൻ പ്രഖ്യാപിച്ചിരുന്നതാണ്‌. ചടങ്ങിൽ കപ്പൽശാലാ സാങ്കേതികവിഭാഗം ഡയറക്ടർ ബിജോയ് ഭാസ്കർ, കോർപറേഷൻ എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി എ അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top