ആലുവ
തിയറ്ററുകളിൽ സിനിമ കണ്ട് ഭിന്നശേഷി വിദ്യാർഥികളുടെ ശിശുദിനാഘോഷം. ആലുവ ഉപ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 250 കുട്ടികൾക്കും രക്ഷിതാക്കൾക്കും ആലുവ മാത, കരിയാട് കാർണിവൽ സിനിമ തിയറ്ററുകളിലാണ് സൗജന്യ പ്രദർശനമൊരുക്കിയത്.
ആലുവ ബിആർസി നേതൃത്വത്തിൽ തിയറ്ററുകളുടെയും ജനസേവയുടെയും സഹകരണത്തോടെയാണ് സിനിമ പ്രദർശനം ഒരുക്കിയത്. മാത തിയറ്ററിൽ നടന്ന ശിശുദിനാഘോഷം ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോണും കരിയാട് കാർണിവൽ തിയറ്ററിൽ സമാപന ചടങ്ങ് ജനസേവ ചെയർമാൻ ജോസ് മാവേലിയും ഉദ്ഘാടനം ചെയ്തു. ലത്തീഫ് പൂഴിത്തുറ, ഡിഇഒ ടി ശിവദാസൻ, ആർ എസ് സോണിയ, വി ടി വിനോദ്, ഒ ബി ലീന, കെ എൽ ജ്യോതി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..