23 December Monday

കോട്ടപ്പടി, പിണ്ടിമിന പഞ്ചായത്തുകൾ ; തൂക്കുവേലി സ്ഥാപിക്കാൻ 
3.25 കോടിയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


കോതമംഗലം
വന്യമൃഗശല്യം രൂക്ഷമായ കോട്ടപ്പടി-, പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചെലവഴിച്ച് 30 കിലോമീറ്റർ തൂക്കുവേലി സ്ഥാപിക്കുന്ന  പ്രവൃത്തിയുടെ ടെൻഡർനടപടി പൂർത്തിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാലിൽനിന്ന്‌ ആരംഭിച്ച് വേട്ടാമ്പാറ, കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ  വാവേലി, കോട്ടപ്പാറ, കൂവക്കണ്ടം, തോണിച്ചാൽ, കണ്ണക്കട, കൊളക്കാടൻ തണ്ട്, കുത്തുകുഴിവഴി വേങ്ങൂർ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപാറ, പാണിയേലി വഴി പോരിൽ അവസാനിക്കുന്നനിലയിലും വേട്ടാമ്പാറ  അയനിച്ചാൽമുതൽ ഓൾഡ് ഭൂതത്താൻകെട്ടുവരെ പുഴ തീരത്തുകൂടിയും വന്യമൃഗങ്ങളുടെ പ്രവേശം പൂർണമായി തടയുന്ന രീതിയിലാണ്‌  പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇരട്ട ലൈൻ തൂക്കുവേലിയാണ്‌ സ്ഥാപിക്കുന്നത്. തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top