മുളന്തുരുത്തി
മുളന്തുരുത്തി സഹകരണ ബാങ്കിൽ കോടികളുടെ വായ്പതട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് ആരക്കുന്നത്ത് സായാഹ്നധർണ സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെകട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ ടോമി വർഗീസ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ഡി രമേശൻ, ഒ എ മണി, പി വി ദുർഗാപ്രസാദ്, പി പി ജോൺസ്, ജിബി എലിയാസ്, എം കെ കുമാരൻ എന്നിവർ സംസാ
രിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് പ്രസിഡന്റായിരുന്ന ബാങ്കിലാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ പഞ്ചായത്ത് അംഗവുമായ റെഞ്ചി കുര്യൻ ഒരേ ഭൂമി പണയപ്പെടുത്തി ജാമ്യക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗങ്ങളുടെ പേരിൽ 10 കോടിയോളം വായ്പയെടുത്തത്. -കോൺഗ്രസ് പ്രവർത്തകരായ 13 പേർ നൽകിയ പരാതിയിൽ മുളന്തുരുത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അടിയന്തരമായി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്നും കഴിഞ്ഞ കാലഘട്ടങ്ങളിലെ മുഴുവൻ വായ്പകളും പരിശോധിക്കണമെന്നും ജനങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്തണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..