23 December Monday

ദമ്പതികളുടെ കവിതാസമാഹാരങ്ങൾ 17ന്‌ പ്രകാശിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


മൂവാറ്റുപുഴ
ദമ്പതികളായ കുമാർ കെ മുടവൂർ, സി എൻ കുഞ്ഞുമോൾ എന്നിവരുടെ കവിതാസമാഹാരങ്ങൾ പ്രകാശിപ്പിക്കൽ 17ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കുമാർ കെ മുടവൂരിന്റെ ‘കുറുമ്പനാന കുഞ്ഞാന', സി എൻ കുഞ്ഞുമോളുടെ ‘നിലാവിനെത്തൊടാൻ' എന്നീ പുസ്തകങ്ങൾ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശിപ്പിക്കും. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ, കവയിത്രി രവിത ഹരിദാസ് എന്നിവർ പുസ്തകം ഏറ്റുവാങ്ങും. കവി ജിനീഷ്‌ലാൽ രാജ്, കവയിത്രി സിന്ധു ഉല്ലാസ് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തും. പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയാണ് സംഘാടകർ. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗമായ കുമാർ കെ മുടവൂർ നാടൻപാട്ട് കലാകാരനാണ്. ഇരുവരുടെയും മകൾ എംബിബിഎസ് വിദ്യാർഥിനി ശ്രീരഞ്ജിനിയാണ് ‘കുറുമ്പനാന കുഞ്ഞാന’യ്ക്ക് അവതാരിക എഴുതിയത്. മുൻ അധ്യാപികയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പുരോഗമന കലാസാഹിത്യസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും ചിത്രകാരിയുമാണ് സി എൻ കുഞ്ഞുമോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top