22 December Sunday

വയനാടിനായി സ്നേഹത്തട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

വൈപ്പിൻ
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ വീടുകൾ നിർമിച്ചുനൽകുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഞാറക്കൽ മേഖലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ സ്നേഹത്തട്ട് ഒരുക്കി. ആശുപത്രിപ്പടിയിൽ ആരംഭിച്ച സ്നേഹത്തട്ടുകട സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഓംലെറ്റുണ്ടാക്കി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എൻ എസ് സൂരജ്, സെക്രട്ടറി കെ വി നിജിൽ,  സിപിഐ എം ലോക്കൽ സെക്രട്ടറി ഇൻ ചാർജ് പി ഡി ലൈജു എന്നിവർ സംസാരിച്ചു.

പറവൂർ
‘ഭക്ഷണം കഴിക്കാം, കാശ് വയനാടിന്’ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്നേഹത്തട്ടുകട നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ് ദോശചുട്ട്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ അഖിൽ ബാവച്ചൻ അധ്യക്ഷനായി. പകൽ മൂന്നിന് തുടങ്ങിയ തട്ടുകട രാത്രിവരെ നീണ്ടു. ബ്ലോക്ക് സെക്രട്ടറി എം രാഹുൽ, ജില്ലാ കമ്മിറ്റി അംഗം എസ് സന്ദീപ്, ബ്ലോക്ക് ട്രഷറർ പി ആർ സജേഷ്കുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top