19 September Thursday

തൃക്കാക്കര ഓണോത്സവം ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


കളമശേരി
തൃക്കാക്കര ക്ഷേത്രം ഓണോത്സവ സമാപനദിവസമായ ഞായർ രാവിലെ 7.30ന് മഹാബലി എതിരേൽപ്പ് നടക്കും. 8.30ന് ഒമ്പത് ആനകൾ അണിനിരക്കുന്ന ശ്രീബലി, ചേർത്തല മനോജ് ശശി, എരുമേലി രംഗനാഥൻ എന്നിവരുടെ സ്പെഷ്യൽ നാഗസ്വരം, തുറവൂർ രാജ്‌കുമാർ, കുന്നന്താനം ശ്രീകുമാർ എന്നിവർ അവതരിപ്പിക്കുന്ന സ്പെഷ്യൽ തവിൽ, ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാരുടെ പഞ്ചാരിമേളം എന്നിവയുണ്ടാകും.

10.30 മുതൽ തിരുവോണസദ്യയും വൈകിട്ട് 4.30ന് കൊടിയിറക്കൽ തുടർന്ന് ആറാട്ട്. 5.30ന് ഗൗരീശങ്കര കലാപീഠത്തിലെ ജയകുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം, ഏഴിന് എറണാകുളം പരമാര ദേവി ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീതാർച്ചന. ഊട്ടുപുരവേദിയിൽ 5.30ന് തിരുവാതിരകളി അവതരണം കിഴക്കമ്പലം ശിവപാർവതി, മുപ്പത്തടം ഗൗരീശങ്കരം. ആറിന് ആറാട്ടെഴുന്നള്ളിപ്പ് പഞ്ചവാദ്യം വൈക്കം ചന്ദ്രൻമാരാർ, മദ്ദളം കോട്ടക്കൽ രവി, പാണ്ടിമേളം ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാർ. എട്ടിന് ഇടപ്പള്ളി നാട്യനൂപുരയുടെ നൃത്താഞ്ജലി, 11ന് ആറാട്ടെഴുന്നള്ളിപ്പ് എതിരേൽപ്പ്, ആകാശവിസ്‌മയക്കാഴ്‌ച എന്നിവയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top