23 December Monday

ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


കാലടി
സിപിഐ എം അങ്കമാലി ഏരിയ സമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി "ആർക്കും വരയ്ക്കാം ആർക്കും പാടാം' എന്ന പേരിൽ പുരോഗമന കലാസാഹിത്യസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി ജനകീയ ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിച്ചു. സംസ്കൃത സർവകലാശാല ചിത്രകലാവിഭാഗം മേധാവി ഡോ. ടി ജി ജ്യോതിലാൽ ഉദ്‌ഘാടനം ചെയ്തു. കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ്‌ എം എസ് മോഹനൻ അധ്യക്ഷനായി. ചിത്രകലാകാരന്മാരായ കെ ആർ കുമാരൻ, സിന്ധു ദിവാകരൻ, സി ബാബു എന്നിവർ ചിത്രരചനയ്ക്ക് നേതൃത്വം നൽകി. ചിത്രകാരൻമാർക്കുള്ള ഉപഹാരങ്ങൾ കെ പി ബിനോയി, ടി ഐ ശശി, പി അശോകൻ, കെ പി റജീഷ്, സച്ചിൻ കുര്യാക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, എ എ സന്തോഷ്, കെ വി അഭിജിത്, വി ഡി രാധാകൃഷ്ണൻ എന്നിവർ നൽകി. ഏരിയ സെക്രട്ടറി കെ കെ ഷിബു, സി കെ സലിംകുമാർ, ടി ഐ ശശി, കെ പി ബിനോയ്, പി അശോകൻ, ഷാജി യോഹന്നാൻ, വിനിത ദിലീപ് എന്നിവർ സംസാരിച്ചു. റിഥം മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗാനമേളയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top